Gulf
ഖത്തര്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ബഹ്‌റൈനും

മനാമ: അറബ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച ഖത്തറിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും അഭിപ്രായ പ്രകടനം നടത്തുന്നത് ബഹ്‌റൈനും കര്‍ശനമായി വിലക്കി. ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തുവന്നര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തെ യുഎഇയും സമാനമായ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഖത്തറിനെ അനുകൂലിച്ചോ ബഹ്‌റൈന്‍ ഭരണകൂടത്തെ എതിര്‍ത്തോ എഴുതുകയോ പറയുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ നല്‍കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
---- facebook comment plugin here -----