ഫ്രഞ്ച് ഒാപ്പൺ കിരീടം ബൊപ്പണ്ണ സഖ്യത്തിന്

Posted on: June 8, 2017 5:29 pm | Last updated: June 8, 2017 at 5:34 pm

ന്യൂഡല്‍ഹി: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹണ്‍ ബൊപ്പണ്ണ – കനേഡിയന്‍ താരം ഗബ്രിയേല ഡബ്രോവ്‌സ്‌കി സഖ്യത്തിന് കിരീടം. ട്രൈബ്രേക്കറിലേക്ക് നീണ്ട മത്സരത്തിനൊടുവിലാണ് ഇരുവരും വിജയഗാഥ രചിച്ചത്. ബൊപ്പണ്ണക്കിത് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടമാണ്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ബൊപ്പണ്ണ.

ഫ്രാന്‍സിന്റെ എഡ്വേര്‍ഡ് റോജര്‍ വാസ്ലിന്‍ – ചെക്ക് താരം ആന്‍ഡ്രിയ വാക്കോവ സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് 6-2ന് നഷ്ടമായ ബൊപ്പണ്ണ സഖ്യം രണ്ടാം സെറ്റ് 6-2ന് സ്വന്തമാക്കി. പിന്നീട് േൈബ്രറില്‍ 12-10 സ്‌കോര്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു.