അബൂദബിയില്‍ ഖത്തറിലേക്കുള്ള എണ്ണ ടാങ്കറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി

Posted on: June 7, 2017 7:48 pm | Last updated: June 7, 2017 at 7:48 pm

ദോഹ: അബൂദബി തുറമുഖത്ത് ഖത്തറില്‍ നിന്നും തിരിച്ചുമുള്ള എണ്ണ ടാങ്കറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. അബൂദബി പെട്രോളിയം തുറമുഖ അതോറിറ്റിയാണ് നിയന്ത്രണം നീക്കി പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഖത്തറിന്റെ ഉടമസ്ഥതയിലുള്ളതല്ലാത്ത ഖത്തറിലേക്ക് എണ്ണ കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്കാണ് സര്‍വീസിന് അനുമതി നല്‍കിയിരിക്കുന്നത്. ഈ ടാങ്കറുകള്‍ക്ക് ഖത്തറില്‍ നിന്ന് അബൂദബിയിലേക്കും സര്‍വീസ് നടത്താം.

നേരത്തെ ഖത്തറില്‍ നിന്നുള്ള എല്ലാ എണ്ണ ടാങ്കറുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം ഖത്തറിന്റെ ഉടമസ്ഥതയില്‍ ഉള്ളതോ ഖത്തറിന്റെ പതാക കെട്ടിയതോ ആയ ടാങ്കറുകള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.