എതിര്‍പ്പുകളുയരാത്ത വിധം ബാര്‍ ലൈസന്‍സ് നല്‍കാം: സിപിഐ

Posted on: June 6, 2017 3:30 pm | Last updated: June 6, 2017 at 5:44 pm
SHARE

തിരുവനന്തപുരം: എതിര്‍പ്പുകളുയരാത്ത വിധം ബാര്‍ ലൈസന്‍സ് നല്‍കാമെന്ന് സിപിഐ. നിര്‍വാഹക സമിതിയിലാണ് ഈ അഭിപ്രായം വന്നത്. പൂട്ടിയ എല്ലാബാറുകളും തുറക്കുന്നതിനോട് യോജിപ്പില്ല. മദ്യനയത്തില്‍ കള്ളിന് പ്രാമുഖ്യം നല്‍കണമെന്നും നിര്‍വാഹകസമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പൊളിച്ചെഴുതണമെന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്.

അതോടൊപ്പം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു സ്വപ്ന പദ്ധതികളെ വിമര്‍ശിച്ചും സിപിഐ രംഗത്തെത്തി. ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം പദ്ധതികള്‍ ജനകീയമാക്കണമെന്നും നിലവില്‍ സിപിഎമ്മിന്റെ ഇഷ്ടപ്രകാരമാണ് പദ്ധതികള്‍ മുന്നോട്ടു പോകുന്നതെന്നും നിര്‍വാഹകസമിതിയില്‍ വിമര്‍ശനമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here