കഴക്കൂട്ടം എടിഎമ്മില്‍ കവര്‍ച്ച നടത്തിയ സംഘം ഡല്‍ഹിയില്‍ പിടിയില്‍

Posted on: June 6, 2017 2:20 pm | Last updated: June 6, 2017 at 2:20 pm

ന്യൂഡല്‍ഹി: തിരുവനന്തപുരം കഴക്കൂട്ടത്തെ എടിഎമ്മില്‍ കവര്‍ച്ച നടത്തിയ സംഘം ഡല്‍ഹിയില്‍ പിടിയിലായി. മലയാളി ഉള്‍പ്പെടെ ആറംഗ സംഘമാണ് ഡല്‍ഹിയില്‍ പിടിയിലായത്. ചെങ്ങന്നൂര്‍ സ്വദേശി സുരേഷാണ് പിടിയിലായ മലയാളി. കായംകുളം, മാരാരിക്കുളം സിഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രാജ്യത്ത് പതിനഞ്ചിലധികം എടിഎം കവര്‍ച്ച സംഘം നടത്തിയിട്ടുണ്ട്. പ്രതികളെ ഇന്നു തന്നെ ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞയാഴ്ച സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഴക്കൂട്ടം അന്പലത്തിന്‍കരയിലെ എടിഎമ്മിലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.