കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം റോക്കറ്റ് പതിച്ചു; ആര്‍ക്കും പരുക്കില്ല

Posted on: June 6, 2017 2:16 pm | Last updated: June 6, 2017 at 4:45 pm

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം. ആര്‍ക്കും പരുക്കില്ല. രാവിലെ 11.15ന് വന്‍ ശബ്ദത്തോടുകൂടി ഇന്ത്യന്‍ ഗസ്റ്റ് ഹൗസിന്റെ ടെന്നീസ് കോര്‍ട്ടില്‍ റോക്കറ്റ് വന്ന് വീഴുകയായിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ മന്‍പ്രീത് വോറയും മറ്റു ജീവനക്കാരും ഈ സമയം എംബസിയിലുണ്ടായിരുന്നു.

കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 150 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.