Connect with us

Ongoing News

ഹോക്കി: ഇന്ത്യക്ക് ആവേശ ജയം

Published

|

Last Updated

ഡസല്‍ഡോര്‍ഫ്: ആദ്യ മത്സരത്തിലെ പരാജയത്തിന് ഇന്ത്യ കണക്കുതീര്‍ത്തു. ത്രിരാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ബെല്‍ജിയത്തെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം.

ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ട ഗോളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 34,38 മിനുട്ടുകളിലാണ് താരം ലക്ഷ്യം കണ്ടത്. 49ാം മിനുട്ടില്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ മൂന്നാം ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.

ആദ്യമത്സരത്തില്‍ ഇന്ത്യ ബെല്‍ജിയത്തോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ജര്‍മനിയെ 2-2ന് സമനിലയില്‍ തളച്ചു.

Latest