സൗജന്യ ഇസ്‌ലാമിക് ആപ്പുമായി ഖത്വര്‍ ഇന്‍ഷ്വറന്‍സ് കമ്പനി

Posted on: June 5, 2017 8:07 pm | Last updated: June 5, 2017 at 8:07 pm

ദോഹ: റമസാനില്‍ വിശ്വാസികളുടെ ഉപയോഗത്തിനായി ഖത്വര്‍ ഇന്‍ഷ്വറന്‍സ് കമ്പനി സൗജന്യ ഇസ്‌ലാമിക് ആപ്പ് പുറത്തിറക്കി. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാവുന്ന ആപ്പില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍, ഇസ്‌ലാമിക പാഠങ്ങള്‍, മറ്റു മതപരമായ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രമുഖരുടെ ഖുര്‍ആന്‍ പാരായണ ഓഡിയോകള്‍, ഖുര്‍ആന്‍ പാരായണത്തിനുള്ള സൗകര്യം, ഖുര്‍ആന്‍ വ്യാഖ്യാനം, ഖുര്‍ആന്‍ സെര്‍ച്ച്, ദോഹയില്‍ നിന്നുള്ള 24 മണിക്കൂര്‍ ഖുര്‍ആന്‍ റേഡിയോയുടെ ലൈവ് സ്ട്രീമിംഗ്, പ്രധാന ഇസ്‌ലാമിക പുസ്തകങ്ങള്‍, പ്രാര്‍ഥനാ സമയം ഓര്‍മിപ്പിക്കല്‍, ഖിബ്‌ല സൂചിക എന്നിവക്കു പുറമേ സമീപത്തെ മസ്ജിദുകളിലേക്കു വഴി കാട്ടുന്ന നാവിഗേഷനും ഉണ്ട്.
ഖത്വര്‍ സംസ്‌കാരത്തോടും പൈതൃകത്തോടുമൊപ്പം നില്‍ക്കാന്‍ എപ്പോഴും ശ്രമിക്കുന്ന കമ്പനിയുടെ നയത്തിന്റെ ഭാഗമായാണ് രാജ്യത്തെ ഇസ്‌ലാം മത വിശ്വാസികള്‍ക്കു വേണ്ടി റമസാനില്‍ ഏറെ പ്രയോജനപ്പെടുന്ന ആപ്പ് തയാറാക്കിയതെന്ന് ഖത്വര്‍ ഇന്‍ഷ്വറന്‍സ് പി ആര്‍ ആന്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ പറഞ്ഞു.