ഫ്രഞ്ച് ഓപണ്‍: സിമോണ ഹാലപ്പ് ക്വാര്‍ട്ടറില്‍

Posted on: June 5, 2017 8:03 pm | Last updated: June 5, 2017 at 8:03 pm

പാരീസ്: മൂന്നാം സീഡും റൊമേനിയന്‍ താരവുമായ സിമോണ ഹാലപ്പ് ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്പാനിഷ് താരം കാര്‍ള സുവാരസ് നവാരോയെയാണ് ഹാലപ്പ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഹാലപ്പിന്റെ ജയം. സ്‌കോര്‍: 6-1, 6-1.

2014 ല്‍ റണ്ണറപ്പായ ഹാലപ്പ് എതിരാളിക്ക് ചെറുത്തുനില്‍പ്പിനുള്ള അവസരം നല്‍കാതെ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ അഞ്ചാം സീഡ് എലിന സിവിറ്റോളിനയാണ് ഹാലപ്പിന്റെ എതിരാളി. പെട്രാ മര്‍ട്ടിക്കിനെ തോല്‍പ്പിച്ചാണ് സിവിറ്റോളിന ക്വാര്‍ട്ടറില്‍ കടന്നത്.

പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലും സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും നേരത്തെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.