ടി പി സെന്‍കുമാറിനെതിരെയുള്ള പരാതികളില്‍ തെളിവുകളില്ലെന്ന് വിജിലന്‍സ്

Posted on: June 3, 2017 6:02 pm | Last updated: June 4, 2017 at 12:12 am

തിരുവനന്തപുരം: ഡി.ജി.പി സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാരോപിച്ച് നല്‍കിയ ആറ് പരാതികളില്‍ തെളിവുകളൊന്നുമില്ലെന്ന് വിജിലന്‍സ്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിജിലന്‍സ് വകുപ്പ് നിലപാട് അറിയച്ചത്. ഇത് സംബന്ധിച്ച പരാതികളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.

വിവിധ വകുപ്പുകളിലിരിക്കെ ടി.പി സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു പരാതിക്കാരെന്റ വാദം. കെഎസ്ആര്‍ടിസി ഉള്‍െപ്പടെ വിവിധ കോര്‍പ്പറേഷനുകളില്‍ എം.ഡിയായിരിക്കുന്ന സമയത്ത് സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നായിരുന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.എന്നാല്‍ ഈ ആരോപണങ്ങളെ കുറിച്ചെല്ലാം നേരത്തെ തന്നെ അന്വേഷണം നടത്തുകയും കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നതായും വിജലന്‍സ് കോടതിയെ അറിയിച്ചു