Connect with us

Kozhikode

പുതിയ അധ്യയന ദിനത്തില്‍ ബസ് ജീവനക്കാര്‍ക്ക് മധുരം നല്‍കി വിദ്യാര്‍ഥികള്‍

Published

|

Last Updated

മുക്കം: സൗജന്യ നിരക്കിലുള്ള യാത്രയെ ചൊല്ലി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുള്ള തര്‍ക്കം ഓരോ അധ്യയന വര്‍ഷക്കാലത്തും നിരവധിയാണ്. ഈ സാഹചര്യത്തില്‍ തങ്ങളെയും പരിഗണിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാര്‍ക്ക് മധുരവുമായെത്തി. മുക്കം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷം യാത്രാദുരിതമില്ലാതാക്കാന്‍ ബസ് ജീവനക്കാരോട് അഭ്യര്‍ഥിച്ചത്.

മധുരവിതരണം മുക്കം എസ് ഐ. പി എം ജോയി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എന്‍ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍, സൗഫീഖ് വെങ്ങളത്ത്, പി പി പ്രദീപ്കുമാര്‍, അധ്യാപകരായ മനോജ്, അജേഷ്, മിനുമാനുവല്‍, ജ്യോതിലക്ഷ്മി, ഫൗസിയ സംസാരിച്ചു.