ആലപ്പുഴ പാതയില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

Posted on: June 2, 2017 11:36 pm | Last updated: June 3, 2017 at 9:13 am

തിരുവനന്തപുരം: ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ക്ക് രണ്ട് ആഴ്ച്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു. ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, മാഗ്ലൂര്‍ തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് ആലപ്പുഴ അമ്പലപ്പുഴ സെക്ഷനില്‍ 30 മിനിറ്റ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

പാതയുടെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ജൂണ്‍ 20 വരെ തുടരും
ഇക്കാലയളവില്‍ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം എക്‌സ്പ്രസ് ശനിയാഴ്ച ദിവസങ്ങളില്‍ ആലപ്പുഴയില്‍ 20 മിനിറ്റ് വരെ പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു
.