ആടിനെ ദേശീയ സഹോദരി ആക്കണമെന്ന് ആം ആദ്മി നേതാവ്

Posted on: June 2, 2017 4:55 pm | Last updated: June 2, 2017 at 8:38 pm
SHARE

ന്യൂഡല്‍ഹി: പശുവിനെ ദേശീയ മൃഗമാക്കുന്നുവെങ്കില്‍ ആടിനെ ദേശീയ സഹോദരിയെങ്കിലും ആക്കണമെന്ന് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്. കഴിഞ്ഞ ദിവസമാണ് ആടിനെ ദേശീയ സഹോദരിയാക്കണമെന്ന ആവശ്യം സഞ്ജയ് നടത്തിയത്. ട്വിറ്ററിലൂടെ ഒരു ആടിന്റെ ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്.

ആടിന്റെ പാലില്‍ ഒരു പാട് ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് ഒരിക്കല്‍ മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കശാപ്പിനുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ചതിനെ തുടര്‍ന്ന് വ്യാപക പ്രക്ഷോഭമുയരുന്നതിനിടെ പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയും ആവശ്യമുന്നയിച്ചിരുന്നു. ഇതിനിടെയാണ് ആം ആദ്മി നേതാവിന്റെ ട്വീറ്റ്.