Connect with us

National

യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് സി പി എം ബംഗാള്‍ ഘടകം

Published

|

Last Updated

കൊല്‍ക്കത്ത: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് സി പി എം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി പ്രമേയം പാസ്സാക്കി. പ്രമേയം പോളിറ്റ് ബ്യൂറോക്ക്് അയക്കാനും സമിതിയില്‍ തീരുമാനമായിട്ടുണ്ട്.

പ്രമേയം പിബി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ യെച്ചൂരിയുടെ കാലാവധി ജൂലൈയില്‍ അവസാനിക്കാനിരിക്കെയാണ് അദ്ദേഹത്തെ മൂന്നാം തവണയും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ ഘടകം പ്രമേയം പാസ്സാക്കിയിരിക്കുന്നത്. രണ്ട് തവണയില്‍ കൂടുതല്‍ മത്സരിക്കുന്ന പതിവ് പാര്‍ട്ടിയിലില്ലെന്നും അതിനാല്‍ മത്സരത്തിനില്ലെന്നും യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു.

യെച്ചൂരിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നെങ്കിലും വാഗ്ദാനം സിപിഎം തള്ളുകയാണുണ്ടായത്.