മനിലയിലെ റിസോര്‍ട്ടില്‍ മോഷണശ്രമത്തിനിടെ ആയുധധാരി കാസിനോയ്ക്കുതീയിട്ടു: 34 പേര്‍ കൊല്ലപ്പെട്ടു

Posted on: June 2, 2017 9:28 am | Last updated: June 2, 2017 at 11:43 am

മനില: ഫിപ്പീന്‍സിലെ മനിലയില്‍ കാസിനോയ്ക്കു നേരെ ആയുധധാരിയായ അക്രമി നടത്തിയ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇന്നു പുലര്‍ച്ചെയോടെ കാസിനോയിലെത്തിയ അക്രമി അവിടെയുണ്ടായിരുന്ന ടെലിവിഷനുകള്‍ വെടിവച്ചു തകര്‍ത്തു.

തുടര്‍ന്ന് കാസിനോയിലെ മേശകള്‍ക്കു തീയിട്ട അക്രമി സ്വയം തീകൊളുത്തി മരിക്കുകയും ചെയ്തു. ഇയാളുടെ മൃതദേഹം ഹോട്ടലിലെ മുറിയില്‍നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവം ഭീകരാക്രമണമല്ലെന്നും മോഷണശ്രമമാണെന്നും പൊലീസ് അറിയിച്ചു. കാസിനോ മേശകള്‍ക്ക് തീപിടിച്ചുണ്ടായ പുക ശ്വസിച്ചാണ് അധികംപേരും മരിച്ചത്.