ആദ്യാക്ഷരം നുകര്‍ന്നുകൊടുക്കാന്‍ പണ്ഡിത സാന്നിധ്യം ശ്രദ്ധേയമായി

Posted on: June 2, 2017 12:10 am | Last updated: June 2, 2017 at 12:10 am
സഅദിയ്യ ഹൈസ്‌കൂള്‍ പ്രവേശനോത്സവം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യുന്നു

ദേളി: സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദിലെ പ്രവേശനോത്സവ് പരിപാടിയില്‍ വിദ്യയുടെ അക്ഷര മുറ്റത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് കൊടുക്കാന്‍ സയ്യിദന്‍മാരും പണ്ഡിതന്‍മാരും എത്തിയത് നവ്യാനുഭമായി.
ശൈഖുന എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ തുടക്കം കുറിച്ച പരിപാടി സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംബാടിയുടെ അധ്യക്ഷതയില്‍ എസ്‌വൈഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു.

എസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി, പിടിഎ പ്രസിഡന്റ് സി എച്ച് ഇബ്‌റാഹീം സഅദി വിട്ട്‌ല, അബ്ദല്‍ വഹാബ് എ എ, ഏണിയാടി അബ്ദുല്‍ കരീം സഅദി, അബൂ ത്വാഹിര്‍ സഅദി അല്‍ അഫഌലി വളാഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്‌കൂള്‍ അലുംനി വിദ്യാര്‍ഥികള്‍ക്കു കീഴില്‍ പുതിയ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം സമ്മാനിച്ച ഈ ചടങ്ങില്‍ സയ്യിദ് ഹിബത്തുള്ള അഹ്‌സനി വിദ്യാ മധുരം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി കോട്ടപ്പുറം സ്വാഗതവും നാഗേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.