Connect with us

Gulf

പുതിയ ജിദ്ദ എയര്‍പ്പോര്‍ട്ട് നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തില്‍

Published

|

Last Updated

ജിദ്ദ: പുതിയ ജിദ്ദ എയര്‍പ്പോര്‍ട്ടിന്റെ നിര്‍മ്മാണ ജോലികള്‍ 88 ശതമാനവും പൂര്‍ത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
2018 തുടക്കത്തില്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കും.

സിംഗപ്പൂരിലെ ഷാംഗി എയര്‍പോര്‍ട്ട് ഗ്രൂപ്പിനാണു പുതിയ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ഓപ്പറേഷനുള്ള കരാര്‍. 20 വര്‍ഷത്തേക്കാണു കരാര്‍. ഷാംഗി ഗ്രൂപ്പ് ഓപ്പറേഷന്‍ ഏറ്റെടുക്കുന്നതിലൂടെ ലോകത്തെ ഏറ്റവും മികച്ച എയര്‍പ്പോര്‍ട്ടുകളില്‍ ഒന്നായി ജിദ്ദ എയര്‍പ്പോര്‍ട്ട് ഉയരുമെന്നാണു വിദഗ്ദരുടെ വിലയിരുത്തല്‍.

105 സ്‌ക്വയര്‍ കിലോമീറ്ററില്‍ പറഞ്ഞു കിടക്കുന്ന പുതിയ എയര്‍പ്പോര്‍ട്ടിനു ലോകത്തെ ഏറ്റവും മികച്ച എയര്‍പ്പോര്‍ട്ട് എഞ്ചിനീയറിംഗ് പ്രൊജക്റ്റിനുള്ള അവാര്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു.

Latest