ലിംഗച്ഛേദത്തിനിരയായ സ്വാമിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: June 1, 2017 4:26 pm | Last updated: June 2, 2017 at 1:00 am

തിരുവനന്തപുരം: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ലിംഗച്ഛേദത്തിന് ഇരയായ സ്വാമി ഗംഗേശാനന്ദ പാദം എന്ന ഹരി സ്വാമിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് നടപടി.

രാവിലെ സ്വാമിയെ കോടതിയില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്ന് പോലീസിനെ കോടതി ശകാരിച്ചിരുന്നു. ഇയാള്‍ ആരുടെ കസ്റ്റഡിയിലാണെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഉച്ചക്ക് ഹരിസ്വാമിയെ കോടതിയില്‍ ഹാജരാക്കിയത്.

ഹരിസ്വാമി ചികിത്സയില്‍ കഴിയുന്നതിനാലാണ് കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കാതിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നത്. എന്നാല്‍ പ്രതിയെ ഹാജരാക്കാതെ എങ്ങനെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ ആവശ്യപ്പെടുമെന്ന് കോടതി പോലീസിനോട് ചോദിച്ചിരുന്നു.