കോഴിക്കോട്ട് മൂന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടി

Posted on: June 1, 2017 2:04 pm | Last updated: June 1, 2017 at 6:14 pm

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. വലിയങ്ങാടിയിലെ ലോഡ്ജില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

ഓപിയം, ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് എന്നിവയാണ് കണ്ടെത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.