Connect with us

Ongoing News

ബിസിസിഐ ഇടക്കാല ഭരണ സമിതിയില്‍നിന്ന് രാമചന്ദ്ര ഗുഹ രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ബിസിസിഐ ഇടക്കാല ഭരണ സമിതിയില്‍നിന്ന് രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ നിയമിച്ചത്. ഈ സമിതിയിലെ അംഗമായിരുന്നു രാമചന്ദ്ര ഗുഹ. വിക്രം ലിമായെ, ഡയാന എഡുല്‍ജി എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.
ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിക്ക് രാജിക്കത്ത് കൈമാറിയതായി രാമചന്ദ്ര ഗുഹ അറിയിച്ചു.രാജി അപേക്ഷ രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച സുപ്രീം കോടതി അപേക്ഷ ജൂലൈയില്‍ പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ലോധാ കമ്മറ്റി നിര്‍ദേശങ്ങള്‍ അനുരാഗ് ഠാക്കൂര്‍ നയിച്ച ബിസിസിഐ സമിതിക്ക് കഴിയാതെ വരികയും വ്യാജ സത്യവാങ് മൂലം നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് പുതിയ ഭരണ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ചാമ്പ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഭരണസമിതിയിലെ ഒരു അംഗം രാജിവെച്ചത്. നേരത്തെ കോച്ച് അനില്‍ കുംബ്ലൈയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും തമ്മില്‍ തര്‍ക്കം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ ുറത്തുവന്നിരുന്നു.