ചെന്നൈയില്‍ തീപ്പിടിത്തമുണ്ടായ കെട്ടിടം തകര്‍ന്നുവീണു

Posted on: June 1, 2017 11:05 am | Last updated: June 1, 2017 at 12:23 pm
SHARE

ചെന്നൈ: ടി നഗറില്‍ തീപിടിച്ച വസ്ത്ര വ്യാപാരശാലാ കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. പനഗല്‍ പാര്‍ക്കിലുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ചെന്നൈ സില്‍ക്‌സിന്റെ കെട്ടിടമാണ് തകര്‍ന്നു വീണത്. ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ അഞ്ചു നിലകളും പൂര്‍ണമായും തകര്‍ന്നു.

ബുധനാഴ്ച രാവിലെ നാലരയ്ക്കാണു തീപിടിത്തമുണ്ടായതെന്ന് കരുതുന്നു. വസ്ത്രശാലയുടെ താഴത്തെ നിലയില്‍നിന്നു പുക ഉയരുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഉടനെ ടി നഗര്‍, എഗ്‌മോര്‍, കില്‍പോക്ക് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിശമനസേന സ്ഥലത്തത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

തീപ്പിടിത്തമുണ്ടായി ഒരു ദിവസം പിന്നിടുമ്പോഴും തീ പൂര്‍ണമായി അണക്കാന്‍ കഴിഞ്ഞിട്ടില്ല. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ചെന്നൈ സില്‍ക്‌സ് മാനേജര്‍ രവീന്ദ്രനെതിരെ കേസെടുത്തു. അഗ്‌നിബാധയില്‍ കോടികളുടെ നഷ്ടമാണ് വ്യാപാര സ്ഥാപനത്തിനുണ്ടായത്. ചട്ടം ലംഘിച്ചാണ് വ്യാപാരസമുച്ചയം നിര്‍മിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here