Connect with us

National

ഡല്‍ഹി നിയമസഭയില്‍ കപില്‍ മിശ്രക്ക് നേരെ കയ്യേറ്റം

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ പുറത്താക്കപ്പെട്ട മുന്‍ മന്ത്രി കപില്‍ മിശ്രയെ എ.എ.പി അംഗങ്ങള്‍ കയ്യേറ്റം ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെയും പാര്‍ട്ടി അംഗങ്ങള്‍െക്കതിരെയും നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച മിശ്ര നിയമസഭയില്‍ എത്തിയത് എ.എ.പി  എം.എല്‍.എമാര്‍ എതിര്‍ക്കുകയായിരുന്നു. മിശ്രയെ മര്‍ദിക്കുകയും ബലപ്രയോഗിച്ച് നിയമസഭയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തു. എ.എ.പിക്കെതിരെ കപില്‍ മിശ്ര ഉന്നയിച്ച ആരോപണങ്ങളെല്ലാം പാര്‍ട്ടി നിഷേധിച്ചിരുന്നു.