എന്ത് കഴിക്കണമെന്ന് ഡല്‍ഹിയില്‍ നിന്ന് തീരുമാനിക്കേണ്ട: മുഖ്യമന്ത്രി

Posted on: May 29, 2017 7:13 pm | Last updated: May 29, 2017 at 10:21 pm

കോഴിക്കോട്: എന്ത് കഴിക്കണമെന്ന് ഡല്‍ഹിയില്‍ നിന്ന് തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കന്നുകാലി കശാപ്പ് നിരോധനം കേരളത്തില്‍ നടപ്പാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളികള്‍ ഭൂരിഭാഗവും മാട്ടിറച്ചി കഴിക്കും. അതാണ് ആരോഗ്യ രഹസ്യം. ജനങ്ങളുടെ ഭക്ഷണ രീതി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.