മൂന്നാറില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഹരിത ട്രൈബ്യൂണല്‍

Posted on: May 29, 2017 4:54 pm | Last updated: May 29, 2017 at 5:40 pm

ചെന്നൈ: മൂന്നാറില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും അനുമതി മാത്രം പോരെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതി വാങ്ങണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാത്ത നിരവധി കെട്ടിടങ്ങള്‍ മൂന്നാറില്‍ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയന്ത്രണം കര്‍ശനമാക്കിയത്.

ഏലമലക്കാട്ടില്‍ മരം മുറിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ അനുമതിയുണ്ടെങ്കില്‍ മാത്രമേ മേഖലയില്‍ നിന്ന് മരം മുറിക്കാനാകൂ എന്ന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.