കശാപ്പ് നിരോധനം: ഉത്തരവ് കീറി ചവറ്റുകൊട്ടയില്‍ എറിയണം- ആന്റണി

Posted on: May 27, 2017 12:18 pm | Last updated: May 27, 2017 at 9:05 pm

തിരുവനന്തപുരം: കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയിലെറിയണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ നയം. മതേതരത്വം തകര്‍ന്നാല്‍ ഇന്നത്തെ ഇന്ത്യ കാണില്ല. ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മോദിസര്‍ക്കാറിനെതിരായ പോരാട്ടത്തിന്റെ ആദ്യപടിയാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം. സംസ്ഥാന തലത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിക്കണമെന്നും ആന്റണി പറഞ്ഞു.