20 ഭീകരര്‍ നുഴഞ്ഞുകയറി; ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Posted on: May 27, 2017 10:50 am | Last updated: May 27, 2017 at 12:33 pm

ന്യൂഡല്‍ഹി: ഇരുപതോളം ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തിയേക്കുമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലും അതിര്‍ത്തി മേഖലകളായ പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലുമാണ് ആക്രണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. നുഴഞ്ഞുകയറിയ ഭീകരര്‍ പാക് ചാരസംഘടനയായ ഐ എസ് ഐയുടെ പരിശീലനം ലഭിച്ചവരാണെന്നാണ് വിവരം. മുന്നറിയിപ്പിനെ തുടര്‍ന്ന് മെട്രോ, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, പ്രമുഖ ഹോട്ടലുകള്‍, തീര്‍ഥാടക കേന്ദ്രങ്ങള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.