Connect with us

National

കര്‍ണാടകയില്‍ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പി ടി ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. 2008ല്‍ ബി ജെ പിയെ കര്‍ണാടകത്തില്‍ ആദ്യമായി അധികാരത്തിലെത്തിച്ച യെദിയൂരപ്പ പിന്നീട് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. സ്വന്തം പാര്‍ട്ടിയുണ്ടാക്കി 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. തുടര്‍ന്ന് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും ബി ജെ പിയില്‍ തിരിച്ചെത്തുകയായിരുന്നു. നിലവില്‍ ബി ജെ പി കര്‍ണാടക സംസ്ഥാന അധ്യക്ഷനാണ് യെദിയൂരപ്പ.