ആന്ധപ്രദേശില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ജനക്കൂട്ടം നോക്കി നിന്നു

Posted on: May 25, 2017 8:17 pm | Last updated: May 26, 2017 at 11:38 am
SHARE

കടപ്പ: ആന്ധപ്രദേശിലെ കടപ്പയില്‍ തിരക്കേറിയ റോഡില്‍വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മുപ്പത്തിരണ്ടു വയസുള്ള മാരുതി റെഡ്ഡിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ആളുകള്‍ നോക്കിനില്‍ക്കുന്നുണ്ടായിരുന്നുവെങ്കില്‍ ആരും ഇയാളെ രക്ഷിക്കാന്‍ തയ്യാറായില്ല. ജനക്കൂട്ടം കാഴ്ചക്കാരായി നോക്കിനില്‍ക്കുകയും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റെഡ്ഡി കോടതിയിലേക്കു പോകുമ്പോള്‍ രണ്ടുപേര്‍ അദ്ദേഹത്തെ ഓട്ടോറിക്ഷയില്‍നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഓടി രക്ഷപെടാന്‍ റെഡ്ഡി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെയെത്തിയ അക്രമികള്‍ വടിവാളുപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. പതിനൊന്നു വെട്ടുകളാണ് റെഡ്ഡിയുടെ ശരീരത്തിലുണ്ടായിരുന്നത്.
റെഡ്ഡിയെ കൊലപ്പെടുത്തുന്നതിനെതിരെ ഒരാള്‍ മാത്രമാണ് പ്രതികരിച്ചത്. മറ്റുള്ളവര്‍ കാഴ്ചക്കാരായി നിന്നതേയുള്ളൂ. എന്നാല്‍ കൊലയാളികള്‍ സ്ഥലത്തുനിന്നു പോയതിനുപിന്നാലെയാണ് ചിലരെങ്കിലും മൃതദേഹത്തിനടുത്തേക്ക് എത്തിയത്. പക്ഷെ, കുറേയാളുകള്‍ അപ്പോഴും ഫോണില്‍ വിഡിയോ പകര്‍ത്തുന്നിതിന്റെ തിരക്കിലായിരുന്നു.
സംഭവശേഷം പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. റെഡ്ഡിയുടെ സഹോദരിയുമായി പ്രതികളുടെ സഹോദരന്‍ പ്രണയത്തിലായിരുന്നുവെന്നും അതിന്റെ പ്രശ്‌നങ്ങളാണ് കൊലയിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here