Connect with us

Gulf

റമസാന്‍; ആര്‍ ടി എ സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം

Published

|

Last Updated

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ )ക്ക് കീഴിലുള്ള വിവിധ സേവനങ്ങളുടെ റമസാന്‍ സമയ ക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഉപഭോക്തൃ സന്തുഷ്ടി കേന്ദ്രം, പൊതു പാര്‍കിംഗ് കേന്ദ്രങ്ങള്‍, ബസുകള്‍, മെട്രോ, ട്രാം, ജല ഗതാഗത സംവിധാനങ്ങള്‍, ആര്‍ ടി എയുടെ അതിപ്രധാനമായ സഹകരണ സെന്ററുകള്‍ എന്നിവയുടെ പുതുക്കിയ സമയക്രമമാണ് പ്രഖ്യാപിച്ചത്.
വര്‍ഷത്തിലെ മറ്റു മാസങ്ങളേക്കാള്‍ മഹത്തരമേറിയതാണ് വ്രത നാളുകളോടെ കടന്നു വരുന്ന റമസാന്‍. വിശുദ്ധ മാസത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നതോടൊപ്പം മികച്ച സേവനം നല്‍കുന്നതിനാണ് സമയ ക്രമീകരണമെന്ന് ആര്‍ ടി എ മാര്‍കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ മൗസ അല്‍ മര്‍റി പറഞ്ഞു.

ഉപഭോക്തൃ സന്തുഷ്ടി
കേന്ദ്രങ്ങള്‍

ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച്ച വരെ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ഉമ്മു റമൂല്‍, ബര്‍ശ, ദേര, അല്‍ കഫാഫ് എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് രണ്ട് വരെയും അല്‍ തവാര്‍, അല്‍ മനറ, അല്‍ അവിര്‍ കേന്ദ്രങ്ങള്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയും പ്രവര്‍ത്തിക്കും.

പാര്‍കിംഗ് കേന്ദ്രങ്ങള്‍

വിവിധ പാര്‍കിംഗ് സോണുകളായ എ, ബി, സി, ഡി, ജി എന്നിവിടങ്ങളില്‍ ശനിയാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ച് വരെയും രണ്ടു മണിക്കൂര്‍ ഇടവേളക്ക് ശേഷം വൈകീട്ട് ഏഴു മുതല്‍ അര്‍ധ രാത്രി 12 വരെയും പാര്‍കിംഗിന് ഫീസ് ഈടാക്കും. എച്ച് സോണ്‍ കാറ്റഗറിയിലുള്ള ദുബൈ സിലിക്കണ്‍ ഒയാസിസില്‍ ശനിഴാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി 10 വരെ പാര്‍കിംഗിന് ഫീസ് ഈടാക്കും. എഫ് സോണ്‍ കാറ്റഗറിയിലുള്ള ടീകോം മേഖലയില്‍ ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറ് വരെയും ഫീസ് ഈടാക്കും. അതേ സമയം ഇ സോണ്‍ കാറ്റഗറിയിലുള്ള ഫിഷ് മാര്‍കറ്റില്‍ ശനിഴാഴ്ച മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് 11 വരെ പാര്‍കിംഗിന് ഫീസ് ഈടാക്കും.

പ്രധാന ബസ് സ്റ്റേഷനുകള്‍

ഗോള്‍ഡ് സൂഖ് സ്റ്റേഷന്‍; രാവിലെ 4.25 മുതല്‍ അര്‍ധ രാത്രി 12 വരെയും അല്‍ ഗുബൈബ ബസ് സ്റ്റേഷന്‍; രാവിലെ 4.30 മുതല്‍ അര്‍ധ രാത്രി 12 വരെയും പ്രവര്‍ത്തിക്കും. അനുബന്ധ സ്റ്റേഷനുകളായ സത്‌വ രാവിലെ 4.57 മുതല്‍ രാത്രി 11.35 മണി വരെയും പ്രവര്‍ത്തിക്കും. (റൂട്ട് സി 1 സത്‌വ ബസ് സ്റ്റേഷനില്‍ നിന്ന് ദിവസം മുഴുവന്‍ എയര്‍പോര്‍ട് ടെര്‍മിനല്‍ മൂന്ന് വരെയും തിരിച്ചും സര്‍വീസ് നടത്തും). ഖിസൈസ് സ്റ്റേഷന്‍ രാവിലെ 4.30 മുതല്‍ അര്‍ധരാത്രി 12 മണി വരെയും അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷന്‍ രാവിലെ അഞ്ച് മണി മുതല്‍ വൈകീട്ട് 11.30 വരെയും ജബല്‍ അലി സ്റ്റേഷന്‍ രാവിലെ അഞ്ച് മുതല്‍ അര്‍ധ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും.

മെട്രോ ലിങ്ക്
ബസ് സ്റ്റേഷനുകള്‍

റാശിദിയ, മാള്‍ ഓഫ് എമിറേറ്റ്, ഇബ്‌നു ബത്തൂത്ത, ബുര്‍ജ് ഖലീഫ-ദുബൈ മാള്‍, അബു ഹൈല്‍, ഇത്തിസലാത്ത് എന്നീ ബസ് സ്റ്റേഷനുകള്‍ രാവിലെ അഞ്ച് മുതല്‍ വെളുപ്പിന് 12.20 വരെ പ്രവര്‍ത്തിക്കും. മെട്രോ ലിങ്ക് ബസുകള്‍ മെട്രോ സമയ ക്രമത്തിന് ആനുപാതികമായിട്ടായിരിക്കും സര്‍വീസ് നടത്തുക.
ഇന്റര്‍സിറ്റി ബസ് സര്‍വീസ്
അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ ജുബൈല്‍ സ്റ്റേഷനിലേക്ക് ദിവസം മുഴുവന്‍ സര്‍വീസ് നടത്തും. അബുദാബിയിലേക്ക് രാവിലെ 4.35 ന് ആരംഭിക്കുന്ന സര്‍വീസ് അര്‍ധ രാത്രി 12 മണി വരെ നീണ്ടു നില്‍ക്കും. അനുബന്ധ സ്റ്റേഷനുകളായ യൂണിയന്‍ സ്‌ക്വയറില്‍ നിന്നും രാവിലെ 4.35 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇന്റര്‍സിറ്റി സര്‍വീസുകള്‍ വെളുപ്പിന് 1.25 വരെ നീണ്ടു നില്‍ക്കും. സബ്ഖ സ്റ്റേഷനില്‍ നിന്ന് രാവിലെ 6.15 മുതല്‍ ആരംഭിക്കുന്ന സര്‍വീസുകള്‍ വെളുപ്പിന് 1.30 വരെ നീണ്ടു നില്‍ക്കും. ദേര സിറ്റി സെന്റര്‍ സ്റ്റേഷനില്‍ നിന്നും രാവിലെ 5.35 മുതല്‍ ആരംഭിക്കുന്ന സര്‍വീസുകള്‍ രാത്രി 11.30 വരെയും, കറാമ സ്റ്റേഷന്‍ രാവിലെ 6.10 മുതല്‍ രാത്രി 10.20 വരെയും അല്‍ അഹ്‌ലി ക്ലബ് സ്റ്റേഷന്‍ രാവിലെ 5.55 മുതല്‍ രാത്രി 10.15 വരെയും പ്രവര്‍ത്തിക്കും.

ആര്‍ ടി എക്കു കീഴിലെ എക്‌സ്റ്റേണല്‍ സ്റ്റേഷനുകളായ ഷാര്‍ജ അല്‍ താവൂന്‍ രാവിലെ 5.30 മുതല്‍ രാത്രി 10 മാണി വരെയും ഫുജൈറ സ്റ്റേഷന്‍ രാവിലെ 5.15 മുതല്‍ രാത്രി 9.30 വരെയും ഹത്ത സ്റ്റേഷന്‍ രാവിലെ 5.30 മുതല്‍ രാത്രി 9.30 വരെയും അജ്മാന്‍ സ്റ്റേഷന്‍ രാവിലെ 4.27 മുതല്‍ രാത്രി 11 മണി വരെയും പ്രവര്‍ത്തിക്കും.

മെട്രോ

ചുവപ്പ് പാതയില്‍ ശനിയാഴ്ച്ച മുതല്‍ ബുധന്‍ വരെ രാവിലെ 5.30 മുതല്‍ അര്‍ദ്ധ രാത്രി 12 വരെയും വ്യാഴാഴ്ച്ച രാവിലെ 5.30 മുതല്‍ വെളുപ്പിന് ഒരുമണി വരെയും വെള്ളിയാഴ്ച്ച രാവിലെ 10 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു വെളുപ്പിന് ഒരു മണി നീണ്ടു നില്‍ക്കും. എക്‌സ്പ്രസ് മെട്രോ സമയ ക്രമത്തില്‍ മാറ്റമുണ്ടായിരിക്കുകയില്ല. പച്ച പാതയില്‍ എല്ലാ സ്റ്റേഷനുകളും ശനിയാഴ്ച മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ രാവിലെ 5.50 മുതല്‍ 12 മണി വരെയും വ്യാഴാഴ്ചകളില്‍ രാവിലെ 5.50 മുതല്‍ പിറ്റേന്ന് വെളുപ്പിന് ഒരു മണി വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ പിറ്റേന്ന് വെളുപ്പിന് ഒരുമണിവരെയും പ്രവര്‍ത്തിക്കും.

ട്രാം

ശനിയാഴ്ച്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 6.30 മുതല്‍ പിറ്റേന്ന് വെളുപ്പിന് ഒരുമണി വരെയും വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതു മുതല്‍ പിറ്റേന്ന് വെളുപ്പിന് ഒരുമണി വരെയും പ്രവര്‍ത്തിക്കും.

വാട്ടര്‍ ബസ്

മറീന സ്റ്റേഷനുകളില്‍ നിന്നും ( മറീന മാള്‍,മറീന വാക്, മറീന ടെറസ്,മറീന പ്രൊമിനൈഡ് ) ഉച്ചക്ക് 12 മുതല്‍ അര്‍ദ്ധ രാത്രി 12 വരെ ഷട്ടില്‍ സര്‍വീസ് നടത്തും.
വാട്ടര്‍ ടാക്‌സി
രാവിലെ ഒമ്പതു മുതല്‍ രാത്രി 10 മാണി വരെ സര്‍വീസ് നടത്തും. ദുബൈ ഫെറിയിലെ ഗുബൈബ സ്റ്റേഷന്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 6.30 വരെയും മറീന രാവിലെ 11 മുതല്‍ വൈകീട്ട് 6.30 വരെയും ജദ്ദാഫ് സ്റ്റേഷന്‍ സ്റ്റേഷനില്‍ നിന്ന് ദുബൈ വാട്ടര്‍ കനാല്‍ സ്റ്റേഷന്‍ വരെ രാവിലെ 10 മാണി മുതല്‍ വൈകീട്ട് 5.30 വരെയും തിരികെ ദുബൈ വാട്ടര്‍ കനാല്‍ സ്റ്റേഷനില്‍ നിന്ന് അല്‍ ജദ്ദാഫ് സ്റ്റേഷന്‍ വരെ ഉച്ചക്ക് 12.05 മുതല്‍ വൈകീട്ട് 7.35 വരെയും സര്‍വീസ് നടത്തും.

 

Latest