Connect with us

Kerala

വിഴിഞ്ഞം: സിഎജിക്ക് നോട്ടപ്പിശകെന്ന് ഉമ്മന്‍ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട്? തനിക്ക്? കുറ്റബോധമില്ലെന്നും. സിഎജിയുടെ റിപ്പോര്‍ട്ട് നോട്ടപിശകുമൂലം വന്നതാണ്. വിഴിഞ്ഞം കരാറില്‍ അഭിമാനം മാത്രമാണുള്ളതെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരാറുമായി ബന്ധപ്പെട്ട് ഉദ്യേഗസ്ഥരെ ബലിയാടാക്കില്ല.കരാറിെന്റ കാലവധി നീട്ടിയത് എകപക്ഷീയമായല്ല. സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരിശോധന ഉടന്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്റ്റിമേറ്റ് പോലുമാകാത കുളച്ചിലുമായി വിഴിഞ്ഞത്തെ താരത്മ്യം ചെയ്യുന്നത് ശരിയല്ല. പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ സര്‍ക്കാര്‍ സമയം ചോദിച്ചിരുന്നു. എന്നാല്‍ ഇത് അനുവദിച്ചില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് പുറത്ത് വന്നത്. കരാര്‍ കാലവധി നീട്ടിയത് മൂലം പദ്ധതിയുടെ നടത്തിപ്പുകാരായ അദാനിക്ക് ലാഭമുണ്ടാകുമെന്നായിരുന്നു കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുന്‍ യു.ഡി.എഫ് സര്‍ക്കാറാണ് വിഴിഞ്ഞം കരാറില്‍ ഒപ്പുവെച്ചത്.

---- facebook comment plugin here -----

Latest