ഏറനാട് മണ്ഡലത്തില്‍ സി പി ഐയില്‍ വിഭാഗീയത

Posted on: May 24, 2017 12:59 pm | Last updated: May 24, 2017 at 12:29 pm

അരീക്കോട്: ഏറനാട് മണ്ഡലത്തില്‍ സി പി ഐ ക്കുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമായി. നേതൃത്വങ്ങളുടെ ഇടയില്‍ നിന്ന് ഉയരുന്ന ചേരിപ്പോര് വിഭാഗീയതക്ക് ആക്കം കൂട്ടുന്നതായാണ് സൂചന. രണ്ട് ദിവസം മുമ്പ് അരീക്കോട് ചേര്‍ന്ന ഏറനാട് മണ്ഡലം റാലിയില്‍ കാനം രാജേന്ദ്രന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് കെ ടി അബ്ദുറഹിമാനെ മാറ്റി നിറുത്തിയിരുന്നു. സി പി ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച കെ ടി അബദുറഹിമാനെ ക്ഷണിക്കാതിരുന്നത് ഊര്‍ങ്ങാട്ടിരി സി പി ഐ ഘടകവും മണ്ഡലം കമ്മിറ്റിയും തമ്മിലുള്ള ആഭ്യന്തര കലഹത്തിലെ ചേരി തിരിവാണ് വ്യക്തമാക്കുന്നത്. അബ്ദുറഹിമാനെ പരിഗണിക്കണമെന്നാണ് സി പി ഐ മണ്ഡലം കമ്മിറ്റിയിലെ ഭൂരിപക്ഷാഭിപ്രായം എന്നാല്‍ ഊര്‍ങ്ങാട്ടിരി നേതൃത്വമാണ് ഇടഞ്ഞ് നില്‍ക്കുന്നത്

അരീക്കോട് നടന്ന മേഖലാ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാക്കാന്‍ അവസരം ലഭിക്കാത്തതിന് തനിക്ക് ആരോടും പരിഭവമില്ലെന്നും രാഷ്ട്രിയ ഭേദമന്യേ സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തിയാണെന്നും സോഷ്യല്‍ മീഡിയയില്‍ കൂടി പ്രതികരിച്ച കെ ടി അബ്ദുറഹിമാന്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. നിലവില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപ്പാറ ഡിവിഷനിലെ ബ്ലോക്ക് പഞ്ചായത്ത് അംഗവും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ ചെയര്‍മാനുമാണ് കെ ടി അബദുറഹിമാന്‍ സി പി ഐ ക്കുള്ളില്‍ പുകയുന്ന ആഭ്യന്തര കലഹം രൂക്ഷമാക്കി ചിതറിക്കുക എന്ന തന്ത്രമാണ് ഊര്‍ങ്ങാട്ടിരിയിലെ സി പി എം നേതൃത്വത്തിന്റെ ദൗത്യം.
ഊര്‍ങ്ങാട്ടിരിയില്‍ പഞ്ചായത്തില്‍ പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് 2016 – 17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച കാരക്കട കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഒ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ടുക്കാനുള്ള ശ്രമത്തിലാണ് സി പി എം.