ഡേ കെയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെകെ ശൈലജ

Posted on: May 23, 2017 9:43 pm | Last updated: May 24, 2017 at 12:18 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഡേ കെയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യസാമൂഹികക്ഷേമ വകുപ്പ്മന്ത്രി കെകെ ശൈലജ. ഡേ കെയറുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം പാലാരിവട്ടത്തെ ഡേ കെയറില്‍ പിഞ്ചു കുഞ്ഞുങ്ങളെ ആയ ക്രൂരമായി മര്‍ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളുന്നത്.