ശ്രീശാന്തിന്റെ ഹരജിയില്‍ ബി സി സി ഐക്ക് നോട്ടീസ്‌

Posted on: May 23, 2017 12:36 am | Last updated: May 23, 2017 at 12:36 am
SHARE

കൊച്ചി: ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിനോദ് റായി അടക്കം ബി സി സി ഐ ഭരണ സമിതിക്ക് നോട്ടീസയച്ചു. ശ്രീശാന്ത് സമര്‍പ്പിച്ച ഉപഹര്‍ജിയിലാണ് ജസ്റ്റിസ്റ്റ് എ മുഹമ്മദ് മുഷ്താക്കിന്റെ ഉത്തരവ്. വിനോദ് റായിയുടെ നേതൃത്ത്വത്തിലുള്ള സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതിയെ കേസില്‍ എതിര്‍ കക്ഷിയാക്കുമെന്ന ശ്രീശാന്തിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ആജീവനാന്ത വിലക്ക് തുടരുന്നതിനെതിരെയാണ് ശ്രീശാന്തിന്റെ ഹര്‍ജി. തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പാട്യാല കോടതി നിരസിച്ച സാഹചര്യത്തില്‍ ആജിവനാന്ത വിലക്ക് തുടരുന്നതിന് ന്യായീകരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
സ്‌കോട്ട്‌ലാന്‍ഡില്‍ നടന്ന പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ബി സി സി ഐ നേരത്തെ നിരസിച്ചിരുന്നു. ഹര്‍ജി കോടതി ജൂണ്‍ 19ന് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here