മണിപ്പൂരില്‍ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

Posted on: May 22, 2017 3:02 pm | Last updated: May 22, 2017 at 3:02 pm

ഇംഫാല്‍: മണിപ്പൂരില്‍ പ്രത്യേക സായുധ സൈനിക അധികാര നിയമം (അഫ്‌സ്പ) ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. മുഖ്യമന്ത്രി എന്‍ ബിരേണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. ഇംഫാല്‍ മുന്‍സിപ്പാലിറ്റി പരിധിയെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.