Kerala
തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിന് നടപടി സ്വീകരിക്കും: കെ.ടി ജലീല്‍
തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍ നിയമസഭയെ അറിയിച്ചു. പുല്ലുവിളയില്‍ മത്സ്യതൊഴിലാളിയായ ഗൃഹനാഥനെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്ന വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തു നിന്നും എം.വിന്‍സന്റ് എംഎല്‍എയാണ് ശ്രദ്ധക്ഷണിക്കല്‍ കൊണ്ടുവന്നത്. പെറ്റുപെരുകുന്ന നായക്കൂട്ടത്തെ നിയമന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മരിച്ച ജോസ് ക്ലിന്റിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വിന്‍സന്റ് ആവശ്യപ്പെട്ടു







