ഫാസിസ്റ്റ് മുഖമുള്ള സര്‍ക്കാര്‍ കേരളം ഭരിക്കുന്നു: ചെന്നിത്തല

Posted on: May 21, 2017 3:17 pm | Last updated: May 21, 2017 at 4:15 pm

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കമ്പോള്‍ സര്‍ക്കാറിന്റെ ഒരു വര്‍ഷം പൂര്‍ണ പരാജയമായിരുന്നു എന്ന് പ്രതിപക്ഷത്തിന്റെ കുറ്റപത്രം.

അഴിമതിയും അനാശ്യാസ്യവുമില്ലാത്ത ഭരണമെങ്കില്‍ പിന്നെ എന്തിനാണ് രണ്ട് മന്ത്രിമാര്‍ രാജിവെച്ചതെന്നും പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ചോദിച്ചു. സമരങ്ങളെ അട്ച്ചമര്‍ത്തുന്ന ഫാസിസ്റ്റ് മുഖമുള്ള സര്‍ക്കാറാണിത് വിവാദങ്ങള്‍ മാത്രമായിരുന്നു ഒരു വര്‍ഷം ഇതിനാല്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചാണ് ആചരിക്കുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.