Connect with us

International

കുല്‍ഭൂഷണിന്റെ അമ്മ നല്‍കിയ ഹരജി പരിഗണിക്കുമെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ അമ്മ നല്‍കിയ അപ്പീല്‍ ലഭിച്ചതായി പാകിസ്താന്റെ സ്ഥിരീകരണം. അപ്പീല്‍ പരിഗണനയിലുണ്ടെന്നും പാകിസ്താന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.

ഏപ്രില്‍ 26ന് ആണ് കുല്‍ഭൂഷണ്‍ ജാദവിന്റെ മാതാവ് വധശിക്ഷക്കെതിരെ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയുടെ കോപ്പി പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുഖേന പാക് വിദേശകാര്യ സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാല്‍ അപ്പീല്‍ സംബന്ധിച്ച് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ സഹായം നല്‍കില്ലെന്നും ഇന്ത്യന്‍ പ്രതിനിധികളെ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ഇന്ന് പറഞ്ഞിരുന്നു. അന്താരാഷ്ട്ര കോടതിയില്‍ കേസ് നടത്താന്‍ അഞ്ച് ദിവസം മാത്രമാണ് സമയതെന്നും സര്‍താജ് അവകാശപ്പെട്ടു.

Latest