Connect with us

National

സൈനിക നീക്കത്തിന് സുസജ്ജമായിരിക്കാന്‍ വ്യോമസേനക്ക് നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: ഏത് സമയത്തും സൈനിക നീക്കത്തിന് തയ്യാറായിരിക്കണമെന്ന് വ്യോമസേനാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം. വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവയാണ് ഇക്കാര്യം വ്യക്തമാക്കി 12000 സൈനിക ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കിയത്. മാര്‍ച്ച് 30നാണ് കത്ത് നല്‍കിയതെന്നാണ് വിവരം.

നിലവിലെ സാഹചര്യത്തില്‍ ചെറിയ നോട്ടീസ് കാലയളവില്‍ ഓപ്പറേഷന് സജ്ജമാകണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധ വിമാന വ്യൂഹത്തിനുള്ള സന്ദേശമാണ് വ്യോമസേനാ മേധാവി നല്‍കിയതെന്ന് വിലയിരുത്തപ്പെടുന്നു.

Latest