വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും

Posted on: May 20, 2017 1:18 pm | Last updated: May 20, 2017 at 3:20 pm

തിരുവനന്തപുരം: ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഫുട്‌ബോള്‍ താരം സി കെ വിനീതിന് സംസ്ഥാന സര്‍ക്കാര്‍ ജോലി നില്‍കുമെന്ന് കായിക മന്ത്രി എ സി മൊയ്തീന്‍. വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട തീരുമാനം അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് പിന്‍വലിക്കണം. വിനീതിനെ പുനര്‍നിയമിക്കാന്‍ കേന്ദ്രം തയ്യാറാകണം. ഇതു സംബന്ധിച്ച് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലുമായി സംസാരിച്ചിരുന്നു. കേന്ദ്രം ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലുമൊരു വകുപ്പില്‍ നിയമനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിനീതിനെ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ജോലിയില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ടത്. മതിയായ ഹാജര്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്ററാണ് വിനീത്.