Connect with us

Kerala

തിരുവനന്തപുരത്ത് ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു

Published

|

Last Updated

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന പേരില്‍ അറിയപ്പെടുന്ന ഹരി എന്നയാളുടെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. യുവതിയുടെ ആക്രമണത്തില്‍ പരുക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം പേട്ടയിലുള്ള വീട്ടില്‍ ഇയാള്‍ പൂജക്കും മറ്റുമായി ഇടക്കിടെ എത്താറുണ്ടായിരുന്നു.

---- facebook comment plugin here -----

Latest