Connect with us

Kannur

കൊച്ചി മെട്രോ ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍: മെയ് 30ന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുമെന്ന് പറയുന്നത് തെറ്റിദ്ധാരണയുടെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. ഏപ്രില്‍ 11ന് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ല. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ ഒരു ദിവസം നല്‍കുമെന്നാമ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രധാനമന്ത്രി എത്തില്ലെന്ന് പറഞ്ഞാല്‍ മാത്രമേ മറ്റൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. അതുവരെ അദ്ദേഹത്തിന് സൗകര്യപ്രദമായ തീയതിക്കായി കാത്തിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ, മെയ് 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു.