Connect with us

Kerala

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പട്ടിക പുറത്തിറങ്ങി; മെഡല്‍ 282 പേര്‍ക്ക്

അസി. പോലീസ് കമ്മീഷണര്‍, ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍, അസി. സബ് ഇന്‍സ്പെക്ടര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍, വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ റാങ്കിലുള്ളവരാണ് പട്ടികയിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പട്ടിക പുറത്തിറങ്ങി. വിവിധ സേനകളിലായി സ്തുത്യര്‍ഹസേവനം കാഴ്ചവെച്ച 282 പേര്‍ക്കാണ് മെഡല്‍. സേനാംഗങ്ങളുടെ മികച്ച സേവനത്തിന് സംസ്ഥാനം നല്‍കുന്ന ബഹുമതിയാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. സാധാരണ സ്വാതന്ത്ര്യദിന തലേന്നാണ് മെഡല്‍ പ്രഖ്യാപിക്കുന്നതെന്നിരിക്കെ ഇന്നലെ വൈകിയാണ് പട്ടിക പ്രഖ്യാപിച്ചത്. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണം ഇപ്രാവശ്യം പട്ടിക പുറത്തിറങ്ങാന്‍ വൈകുകയായിരുന്നു. പോലീസ് ആസ്ഥാനത്ത് നിന്നും മെഡലുകള്‍ക്ക് അര്‍ഹരായവരുടെ പട്ടിക കൈമാറിയിരുന്നു. എന്നാല്‍ സമയബന്ധിതമായി പട്ടികയില്‍ തീരുമാനം പൂര്‍ത്തിയാകാത്തതാണ് തിരിച്ചടിയായത്.

സംസ്ഥാന പോലീസ് മേധാവിയുടേയും സംസ്ഥാനതല സ്‌ക്രീനിങ് സമിതിയുടേയും ശുപാര്‍ശ പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. അസി. പോലീസ് കമ്മീഷണര്‍, ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍, അസി. സബ് ഇന്‍സ്പെക്ടര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍, വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ റാങ്കിലുള്ളവരാണ് പട്ടികയിലുള്ളത്.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതിയുടെ സേന മെഡലുകളും പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 11 പേര്‍ക്ക് പുരസ്‌കാരം ലഭിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരനാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ച ഏക ഉദ്യോഗസ്ഥനാണ് ശശിധരന്‍. നിലവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ എസ്‌ഐടി അംഗമാണ്.രാജ്യവ്യാപകമായി 1557 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പോലീസിലെയും അഗ്നിരക്ഷാ വിഭാഗത്തിലെയും ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ഗാലണ്ടറി സര്‍വീസ് മെഡലുകള്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഐജി രാജ്പാല്‍ മീണ, എസ്പി ബിനു ആര്‍ പിള്ള, ഡിവൈഎസ്പി വി ആര്‍ രവികുമാര്‍, ഡിവൈഎസ്പി ഉജ്ജ്വല്‍ കുമാര്‍, എസ്‌ഐ ജോ്യതിഷ് കുമാര്‍, ഡിവൈഎസ്പി സുരേഷ് ബാബു എന്നിവര്‍ മെറിറ്റോറിയസ് സര്‍വീസ് മെഡലിനും അര്‍ഹരായി.അഗ്‌നി ശമന വിഭാഗത്തില്‍ നിന്ന് എഎസ്‌ഐമാരായ രാജേന്ദ്ര നായര്‍ ജെ, സെബാസ്റ്റിയന്‍ ജോസഫ് എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു. ജയില്‍ വകുപ്പില്‍ നിന്ന് എഎസ്പി സുനില്‍ എസ് കുമാര്‍, പ്രിസന്‍ ഓഫീസര്‍ മോഹന്‍ ദാസ് എംകെ എന്നിവര്‍ക്കും മെറിറ്റോറിയസ് പുരസ്‌കാരമുണ്ട്.

Content Highlights:
Kerala announced the Chief Minister’s Police Medals for 282 personnel across various ranks. Additionally, 11 officers from Kerala won President’s Medals, with SP S Sashidharan receiving the sole Distinguished Service Medal for his role in the Sabarimala gold theft case investigation.

 

Latest