Connect with us

Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണം ബോണസ് പ്രഖ്യാപിച്ചു; വിതരണം ഓഗസ്റ്റ് 17 മുതല്‍

4500 രൂപയാണ് ബോണസ് അനുവദിച്ചിട്ടുള്ളത്.

Published

|

Last Updated

തിരുവനന്തപുരം| സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണം ബോണസ് പ്രഖ്യാപിച്ചു. 4500 രൂപയാണ് സര്‍ക്കാര്‍ ബോണസ് അനുവദിച്ചത്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്ത 3000 രൂപ ലഭിക്കും. സര്‍വ്വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഏക അധ്യാപക വിദ്യാലയങ്ങളിലേയും പെരിപതെറ്റിക് വിദ്യാലയങ്ങളിലേയും അധ്യാപകര്‍, ആയമാര്‍, വിദ്യാലങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍ എന്നിവര്‍ക്ക് 1550 രൂപ ഉത്സവ ബത്ത ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിതരായ ദിവസ വേതനക്കാര്‍ക്ക് 1460 രൂപയും ബാലവാടി- അംഗനവാടി ഹെല്‍പ്പര്‍മാര്‍, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ എന്നിവര്‍ക്ക് 1450 രൂപയുമാണ് ഉത്സവ ബത്ത.ഓഗസ്റ്റ് 17 മുതലാണ് തുക വിതരണം ചെയ്തു തുടങ്ങുക.

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപയും അനുവദിച്ചിട്ടുണ്ട്. ഇത് അഞ്ചുമാസം ഗഡുക്കളായി തിരിച്ചടക്കണം. പാര്‍ട്ട് ടൈം, കണ്ടിജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് 6000 രൂപയാണ് അനുവദിച്ചത്.

Content Highlights: The Kerala government announced an Onam bonus of Rs 4500 for state government employees and teachers, while those ineligible will get Rs 3000 as a festival allowance. Service pensioners will receive Rs 1250, with special allowances allocated for daily wage workers, Anganwadi helpers, and palliative care nurses. An Onam advance of Rs 20,000 has also been sanctioned for all government staff, with disbursements beginning August 17.

 

---- facebook comment plugin here -----

Latest