Connect with us

Kerala

കോഴിക്കോട് കോര്‍പറേഷനില്‍ ദേശീയ ഗാനത്തിനിടെ വന്ദേമാതരം പാടി ബി ജെ പി അംഗങ്ങള്‍

ഇതോടെ മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ സ്ഥലത്തുനിന്നു പിന്‍വലിഞ്ഞു

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് കോര്‍പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ വന്ദേമാതരം പാടി ബി ജെ പി അംഗങ്ങള്‍. മേയറുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ ദേശീയഗാനം പാടിക്കഴിഞ്ഞപ്പോള്‍ ബി ജെ പി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിച്ചു.

ഇതോടെ മേയറുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ സ്ഥലത്തുനിന്നു പിന്‍വലിഞ്ഞു. ഇതോടെ ബി ജെ പി കൗണ്‍സിലര്‍മാര്‍ കൂട്ടമായി നിന്ന് വന്ദേമാതരം പൂര്‍ണമായി ആലപിച്ചു.

Latest