മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം

Posted on: May 19, 2017 9:59 am | Last updated: May 19, 2017 at 9:35 am

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം മണ്ണന്തല ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പതിനൊന്ന് മാസം നീളുന്ന മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം നല്‍കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി, വര്‍ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മറ്റ് പിന്നാക്കവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. 2017 ജൂണ്‍ 26ന് ആരംഭിക്കുന്ന ക്ലാസില്‍ ചേരാന്‍ താത്പര്യമുള്ളവര്‍ ആറ് മാസത്തിനകമുള്ള ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 17ന് മുമ്പ് തിരുവനന്തപുരം മണ്ണന്തല ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം.