ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Posted on: May 18, 2017 12:12 pm | Last updated: May 18, 2017 at 2:59 pm

കാസര്‍കോട്:’ലോറി ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുമ്പള കോയിപ്പാടി കടപ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30ഓടെ മൊഗ്രാല്‍പുത്തൂര്‍ പാലത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. കുമ്പള ടൗണിലെ രാത്രികാല ഓട്ടോ ഡ്രൈവറായ റഫീഖ് ജോലി കഴിഞ്ഞ് ചൗക്കി മജലിലെ വീട്ടിലേക്ക് വരുമ്പോള്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ടാങ്കര്‍ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള കോയിപ്പാടി കടപ്പുറത്തെ ബഡുവന്‍ കുഞ്ഞ്- ജമീല ദമ്പതികളുടെ മകനാണ് മരിച്ച റഫീഖ്. മക്കള്‍: റാഹില്‍, റിയാല്‍, റിസ.