Connect with us

Kerala

വൈദ്യുതി മോഷണം കണ്ടുപിടിക്കാനുള്ള നടപടികള്‍ ശക്തമാക്കി കെ എസ് ഇ ബി

Published

|

Last Updated

തിരുവനന്തപുരം: വൈദ്യുതി മോഷണം കണ്ടുപിടിക്കാനും വൈദ്യുതി ദുരുപയോഗം തടയാനുമുള്ള നടപടികള്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (എ പി ടി എസ്) വിഭാഗം ശക്തമാക്കുന്നു.
ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്ത് ആകെ നടത്തിയ പരിശോധനയില്‍ 194 വൈദ്യുതി മോഷണങ്ങളും 3,939 വൈദ്യുതി ദുരുപയോഗവും കണ്ടെത്തി. ഇതിലൂടെ ക്രമക്കേട് കണ്ടെത്തിയ 49.55 കോടി രൂപയില്‍ 22.08 കോടി രൂപ ഇതുവരെയായി ബോര്‍ഡിന് പിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ബാക്കി തുക കൂടി പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. 2015-16ല്‍ ഈ ഇനത്തില്‍ 18.69 കോടി രൂപയാണ് പിരിച്ചെടുത്തിട്ടുള്ളത്.

വൈദ്യുതി മോഷണവും വൈദ്യുതിയുടെ ദുരുപയോഗവും തടയുന്നതില്‍ പൊതുജനങ്ങളുടെയും ഉപഭോക്താക്കളുടെയും ജാഗ്രതയും സഹകരണവും വൈദ്യുതി ബോര്‍ഡിന് ആവശ്യമാണ്. കേരളത്തില്‍ എവിടെയെങ്കിലും വൈദ്യുതി മോഷണമോ വൈദ്യുതി ദുരുപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെ പറയുന്ന ടെലഫോണ്‍ നമ്പറുകളിലോ vigilance.k seb@gmail. com എന്ന ഇ-മെയിലിലോ 1912 എന്ന ഉപഭോക്തൃ സേവന കേന്ദ്ര നമ്പറിലോ അറിയിക്കാം. ഇതുമായി ബന്ധപ്പെട്ട് സത്യസന്ധമായ വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് വസൂലാക്കുന്ന പിഴയുടെ അടിസ്ഥാനത്തില്‍ തക്കതായ പാരിതോഷികം നല്‍കും. പൊതുമേഖലാസ്ഥാപനമായ കെ എസ് ഇ ബി എല്ലി ന്റെ അഭിവൃദ്ധി ലക്ഷ്യമിട്ട് വൈദ്യുതി മോഷണവും ദുരുപയോഗവും ഇല്ലാതാക്കാന്‍ എ പി ടി എസ് വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ പൊതുജനങ്ങളുടെയും ഉപഭോക്താക്കളുടെയും സഹകരണമുണ്ടാകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് (04994 255666), കോഴിക്കോട് (0495 2760601), കണ്ണൂര്‍ (9446008488), മലപ്പുറം(9446008486), വയനാട്(9446008171), തൃശൂര്‍ (0487 2380620), എറണാകുളം(0484 2392179), പാലക്കാട്(0491 2546011), ഇടുക്കി(0486 2235281), ആലപ്പുഴ (9496018592), കോട്ടയം(0481 2340250), പത്തനംത്തിട്ട (0469 2702702), കൊല്ലം(0474 2763126), തിരുവനന്തപുരം(0471 2514443) എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ബന്ധപ്പെടാം.