വസ്ത്രമെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ കടയുടമ പീഡിപ്പിച്ചെന്ന്‌

Posted on: May 18, 2017 12:12 am | Last updated: May 17, 2017 at 11:13 pm

ആലപ്പുഴ: വസ്ത്രവ്യാപാര ശാലയില്‍ വസ്ത്രമെടുക്കാനെത്തിയ 10 ാം ക്ലാസുകാരിയെ കടയുടമ പീഡിപ്പിച്ചതായി പരാതി. മാരാരിക്കുളംതെക്ക് പഞ്ചായത്ത് പൂങ്കാവ് ലെവല്‍ക്രോസിനു സമീപത്തെ കൂട്ടുകാരനെന്ന വസ്ത്രവ്യാപാര ശാലയുടെ ഉടമ ഷാജിക്കെതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ തിങ്കളാഴ്ച വസ്ത്രം വാങ്ങുന്നതിനായി എത്തിയ പെണ്‍കുട്ടിയെ ഷാജി കടന്നുപിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവമറിഞ്ഞ പ്രദേശവാസികള്‍ ഇന്നലെ ഇയാളെ പിടികുടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ആലപ്പുഴ നോര്‍ത്ത് പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിനുശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് വിവരം പറയുകയായിരുന്നു.