അഫ്‌സ്പ നടപ്പിലാക്കി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നീക്കം: കോടിയേരി

Posted on: May 16, 2017 1:41 pm | Last updated: May 16, 2017 at 5:36 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ അഫ്‌സ്പ നിയമം കൊണ്ടുവന്ന് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനും സി പി എമ്മിനെ ഭയപ്പെടുത്താനുമാണ് കേന്ദ്ര ഭരണ കക്ഷിയായ ബി ജെ പിയുടെ ശ്രമമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അഫ്‌സ്പ നടപ്പിലാക്കിയിട്ടുള്ള ഒരു സ്ഥലത്തും സമാധാനം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം സംസ്ഥാനങ്ങളില്‍ പട്ടാളവും ജനങ്ങളും ഏറ്റുമുട്ടുന്ന സ്ഥിതിയാണുള്ളത്. കണ്ണൂരില്‍ നടപ്പിലാക്കണമെന്നതിന്റെ പിന്നില്‍ സി പി എമ്മിനെ പട്ടാള ഭരണത്തില്‍ ഒതുക്കാമെന്ന ആര്‍ എസ് എസ് അജന്‍ഡയാണ്. ഇത്തരം ഓലപ്പാമ്പുകളെ കാണിച്ച് സി പി എമ്മിനെ ഭയപ്പെടുത്താന്‍ ബി ജെ പി ശ്രമിക്കണ്ട. ഭരണപരമായും രാഷ്ട്രീയമായുമുള്ള ഇടപെടലൂടെയാണ് സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കേണ്ടത്. അത്തരം നീക്കമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കൊടിയേരി കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here