കൊച്ചി ഒബ്രോൺ മാളിൽ തീപ്പിടിത്തം

Posted on: May 16, 2017 12:35 pm | Last updated: May 16, 2017 at 8:42 pm

കൊച്ചി : കൊച്ചിയിലെ ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഒബ്രോൺ മാളിൽ തീപ്പിടിത്തം. ഫയർ ഫോഴ്സ്ൻറെ നാല് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാൻ ശ്രമം തുടങ്ങി.

രാവിലെ 11 മണിക്ക് നാലാം നിലയിലെ ഫുഡ് കോർട്ടിൽ ആണ് ആദ്യം തീ പടർന്നത്. ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടർന്നത് എന്ന് കരുതുന്നു. ഇവിടം പൂർണമായും കത്തി നശിച്ചു. തീയറ്ററിൽ സിനിമ കാണുകയായിരുന്നവരെ ഒഴിപ്പിച്ചു. അഗ്നിശമനസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കറുത്ത കട്ടിയുള്ള പുക ഉയർന്നുവന്നത് പലർക്കും ശ്വാസ തടസ്സം നേരിട്ട് എങ്കിലും മാൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന സമയമായതിനാൽ ജനത്തിരക്ക് ഇല്ലാത്തതിനാൽ ആശങ്കക്ക് വകയില്ല.

ആളുകളെ പൂർണമായും ഒഴിപ്പിച്ചെന്നും ആളപായം ഇല്ലെന്നും മേയർ സൗമിനി ജെയിൻ വ്യക്തമാക്കി. തീ നിയന്ത്രണ വിധേയമാണെന്നും പടരാൻ സാധ്യത ഇല്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.